ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ (രണ്ടാം ഘട്ടം) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരി വിരുദ്ധ ജനകീയ മുന്നേറ്റത്തിൻ്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറി, ഏറ്റുമാനൂർ എസ് എച്ച് ഒ യിലെ പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ, ജീവനക്കാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രസിഡന്റ് ശ്രീമതി. സവിത ജോമോൻ, തൂഫാൻ പതാക ഉയർത്തി. തുടർന്ന് പ്രസ്തുത പരിപാടിയിലേയ്ക്ക് 11-ാം വാർഡ് മെമ്പർ ശ്രീമതി. ഷീബ ഷാജി സ്വാഗതം ആശംസിച്ചു. ബഹു. പ്രസിഡന്റ് പഞ്ചായത്ത് തലത്തിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ലൈവ് സ്ട്രീമിംഗ് തുടർന്ന് ബഹുമാനപ്പെട്ട എസ് ഐ മനോജ് കെ കെ (ഏറ്റുമാനൂർ എസ് എച്ച് ഒ) തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ബാഡ്ജ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് ബഹു. എസ് ഐ ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. ചടങ്ങിൽ 3-ാം വാർഡ് മെമ്പർ, തോമസ് കോട്ടൂർ നന്ദി അറിയിക്കുകയും 110 ഓളം പേർ പങ്കെടുത്ത ഉദ്ഘാടന പരിപാടി അവസാനിക്കുകയും ചെയ്തു.

   

ഓപ്പറേഷൻ തൂഫാൻ 2.0