ഘടകസ്ഥാപനങ്ങൾ

എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ്

ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, അറ്റകുറ്റപണി,  ബില്‍ഡിംഗ് പെര്‍മിറ്റ്, നമ്പരിംഗ്, തുടങ്ങിയവയുടെ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു.  വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.

സംയോജിത ശിശു വികസന ഓഫീസ്

ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 23 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

എച്ച് എം എല്‍.പി സ്കൂള്‍ 

നീണ്ടൂർ ഗ്രാമപഞ്ചായത്തിന് കീഴില്‍ രണ്ട് എല്‍.പി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1. ഗവ.എല്‍.പി.എസ് ഓണംതുരുത്ത്, 2 പഞ്ചായത്ത് എൽ പി സ്കൂൾ, മൂഴിക്കുളങ്ങര ടി രണ്ട് സ്കൂളുകളിലും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ആവസ്യമായ അടിസ്ഥാന സൌകര്യങ്ങളും ഗ്രാമപഞ്ചായത്ത് നടപ്പാക്കിവരുന്നു. സ്കൂളുകളില്‍ പ്രഭാത ഭക്ഷണം, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള്‍ എന്നിവയിൽ സഹായം നൽകുന്നു. 

കൃഷിഭവൻ 

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് കാർഷിക സാങ്കേതിക സഹായവും സർക്കാർ കാർഷിക പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പ്രധാന സേവനകേന്ദ്രമാണ് കൃഷിഭവൻ. കാർഷിക സബ്സിഡികൾ, വിത്ത് വിതരണം, വിളപരിപാലന പരിശീലനങ്ങൾ, ജൈവകൃഷി പ്രോത്സാഹനം, കർഷകക്ഷേമ പദ്ധതികൾ എന്നിവയുടെ നടത്തിപ്പും ഏകോപനവും കൃഷിഭവൻ മുഖേന നിർവഹിക്കുന്നു. പഞ്ചായത്തിലെ കാർഷിക വികസനത്തിനും കർഷകരുടെ ക്ഷേമത്തിനും ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നു.

ഓണംതുരുത്ത് ഫാമിലി ഹെൽത്ത് സെന്‍റര്‍ (FHC)

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ് ഫാമിലി ഹെൽത്ത് സെൻ്റർ. പ്രാഥമിക ആരോഗ്യപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, മാതൃ-ശിശു ആരോഗ്യസംരക്ഷണം, കുടുംബക്ഷേമ സേവനങ്ങൾ, സാംക്രമിക രോഗനിയന്ത്രണം, ജീവിത ശൈലീരോഗങ്ങളുടെ പരിശോധനയും നിയന്ത്രണവും, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിലും പഞ്ചായത്തിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഈ സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നു.

ഗവ. ഹോമിയോ ആശുപത്രി

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഹോമിയോപ്പതി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രധാന ആരോഗ്യ സ്ഥാപനമാണ് ഗവ. ഹോമിയോ ആശുപത്രി. വിവിധ രോഗങ്ങൾക്കുള്ള ചികിത്സ, പ്രതിരോധ ആരോഗ്യപരിചരണം, ജീവിത ശൈലീരോഗങ്ങൾ സംബന്ധിച്ച ആരോഗ്യ ഉപദേശങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഈ സ്ഥാപനം പങ്കുവഹിക്കുന്നു.

ഗവ. ആയുർവേദ ആശുപത്രി

പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഗവ. ആയുർവേദ ആശുപത്രി. പൊതുചികിത്സ, പഞ്ചകർമ്മ ചികിത്സ, ജീവിത ശൈലീരോഗ നിയന്ത്രണം, ആരോഗ്യസംരക്ഷണ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പഞ്ചായത്തിലെ ജനങ്ങൾക്ക് ആയുർവേദ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഈ സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നു.

ഗവ. വെറ്റിനറി ആശുപത്രി

കന്നുകാലികളുടെയും വളർത്തുമൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും രോഗചികിത്സയ്ക്കുമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വെറ്റിനറി ആശുപത്രി. മൃഗരോഗ നിർണയം, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പ്, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശങ്ങൾ എന്നിവ കർഷകർക്കും മൃഗസംരക്ഷകർക്കും ഇവിടെനിന്ന് ലഭ്യമാണ്. ക്ഷീരമേഖലയുടെയും മൃഗസംരക്ഷണ മേഖലയുടെയും വികസനത്തിന് ഈ സ്ഥാപനം സഹായകമാണ്.