മാലിന്യ ശേഖരണം - കലണ്ടർ

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഹരിതകർമ്മസേന മുഖേന വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്ന് അജൈവ മാലിന്യങ്ങൾ നിശ്ചിത ഇടവേളകളിൽ ശേഖരിക്കുന്നു. മാലിന്യങ്ങളുടെ ഇനം, അളവ്, സ്വഭാവം എന്നിവ പരിഗണിച്ച് ശേഖരണം ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണ് മാലിന്യ ശേഖരണ കലണ്ടർ.

ഓരോ മാസവും ശേഖരിക്കേണ്ട മാലിന്യങ്ങളുടെ വിഭാഗങ്ങളും ശേഖരണ ദിവസങ്ങളും മുൻകൂട്ടി നിശ്ചയിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് കൈമാറാൻ സാധിക്കുന്നു.

മാലിന്യ ശേഖരണ കലണ്ടറിൻ്റെ ലക്ഷ്യങ്ങൾ

  • എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കുക.

  • മാലിന്യങ്ങൾ ഇനംതിരിച്ച് ശേഖരിക്കുകയും കൈമാറുകയും ചെയ്യുക.

  • പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പുനഃചംക്രമണത്തിനായി ലഭ്യമാക്കുക.

  • മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് തടയുക.

  • ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക.

  • പൊതുജനങ്ങളിൽ മാലിന്യ സംസ്കരണ ബോധവൽക്കരണം ശക്തിപ്പെടുത്തുക.

പാഴ്വസ്തു/അജൈവ മാലിന്യ ശേഖരണം - കലണ്ടർ

മാസം

ശേഖരിക്കുന്ന മാലിന്യത്തിന്റെ തരം

മാസം

ശേഖരിക്കുന്ന മാലിന്യത്തിന്റെ തരം

 

ജനുവരി

 

ഇ -  വേസ്റ്റ്

 

ജൂലൈ

 

ഇ – മാലിന്യങ്ങൾ

 

 

ഫെബ്രുവരി

 

തുണി മാലിന്യം

 

ആഗസ്റ്റ്

 

പോളി എത്തലീൻ, പ്രിന്റിംഗ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങൾ

 

 

മാർച്ച്

 

ആപൽകരമായ ഇ – മാലിന്യം (പിക്ചർ ട്യൂബ്, ഇലക്ട്രിക് ബൾബ്, ഇലക്ട്രിക് ട്യൂബ്, കണ്ണാടി)

 

 

സെപ്റ്റംബർ

 

മരുന്ന് സ്ട്രിപ്പുകൾ

 

ഏപ്രിൽ

 

ചെരുപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപ്പറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗ ശൂന്യമായ മെത്ത, തലയിണ, പ്ലാസ്റ്റിക് പായ)

 

 

ഒക്ടോബർ

 

ആപൽകരമായ ഇ – മാലിന്യം (പിക്ചർ ട്യൂബ്, ഇലക്ട്രിക് ബൾബ്, ഇലക്ട്രിക് ട്യൂബ്, കണ്ണാടി)

 

മെയ്

 

കുപ്പി, ചില്ല് മാലിന്യങ്ങൾ

 

നവംബർ

 

ചെരുപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപ്പറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗ ശൂന്യമായ മെത്ത, തലയിണ, പ്ലാസ്റ്റിക് പായ)

 

 

ജൂൺ

 

ഉപയോഗ ശൂന്യമായ വാഹനത്തിന്റെ ടയർ

 

 

ഡിസംബർ

 

കുപ്പി, ചില്ല് മാലിന്യങ്ങൾ

 

പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ എല്ലാ മാസവും ശേഖരിക്കുന്നു

 

മാലിന്യങ്ങൾ കൈമാറുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. പ്ലാസ്റ്റിക് കവറുകളും പാക്കേജിംഗ് വസ്തുക്കളും കഴുകി ഉണക്കി സൂക്ഷിക്കുക.

  2. പേപ്പർ, പ്ലാസ്റ്റിക്, ചില്ല്, ലോഹം തുടങ്ങിയവ പ്രത്യേകം തരംതിരിക്കുക.

  3. ചെരുപ്പുകൾ, ബാഗുകൾ, തുണികൾ തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കുക.

  4. ഇലക്ട്രോണിക് മാലിന്യങ്ങൾ സാധാരണ മാലിന്യങ്ങളുമായി കലർത്തരുത്.

  5. ഹരിതകർമ്മസേന നിശ്ചയിച്ചിട്ടുള്ള ശേഖരണ ദിവസങ്ങളിൽ മാലിന്യങ്ങൾ കൈമാറുക.

  6. നിശ്ചിത യൂസർ ഫീ കൃത്യമായി അടയ്ക്കുക.