ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
കാഴ്ചപ്പാടും ദൌത്യവും

പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

ജനപങ്കാളിത്തം, സുതാര്യത, സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പുവരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി സുസ്ഥിരവും സമഗ്രവുമായ ഗ്രാമവികസനം കൈവരിക്കുക.

പഞ്ചായത്തിന്റെ ദൗത്യം (Mission)

  1. പഞ്ചായത്ത് ഏറ്റെടുക്കുന്ന വികസന പദ്ധതികൾ പദ്ധതി വർഷം തന്നെ സമയബന്ധിതമായി പൂർത്തിയാക്കുന്നതാണ്. പദ്ധതി വിഹിതം ഉൾപ്പെടെ ലഭ്യമാകുന്ന എല്ലാ ധന വിഭവവും 100% ചെലവഴിക്കുന്നതാണ്.  

  2. പൗരൻമാർക്ക് ലഭ്യമാകേണ്ട സ്ഥിരതാമസ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശം മാറ്റി നൽകൽ, ജനന-മരണ വിവാഹ സർട്ടിഫിക്കറ്റുകൾ,  ലൈസൻസ് മുതലായ സേവനങ്ങൾ സേവനാവകാശം നിഷ്കർഷിക്കുന്ന സമയപരിധിയ്ക്ക് മുൻപായി നൽകുന്നതാണ്. 

  3. മാലിന്യ സംസ്കരണവും പരിപാലനവും ഹരിതകർമ്മസേനയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമതയോടെ നടപ്പാക്കുന്നതാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. ഹരിതകർമ്മസേന യൂസർ ഫീ കളക്ഷൻ 100% കൈവരിക്കുന്നതാണ്. 

  4. നികുതി പിരിവ് ഉൾപ്പെടെ പഞ്ചായത്തിന് ലഭിക്കുന്ന വരുമാനം 100 ശതമാനം നേടിയെടുക്കുന്നതാണ്. 

  5. തെരുവ് വിളക്കുകളുടെ കൃത്യമായ അറ്റ കുറ്റപ്പണികൾ നടത്തുന്നതിലൂടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതാണ്. 

  6. ഗുണമേന്മ ഉള്ളതും കാര്യക്ഷമവുമായ സേവനം സമയബന്ധിതമായി നടപ്പിലാക്കി ജനസൗഹൃദ ഭരണം സുതാര്യമാക്കുന്നതാണ്

സംക്ഷിപ്ത കാഴ്ചപ്പാട്:
"ജനപങ്കാളിത്തത്തിലൂന്നിയ സുസ്ഥിര വികസനത്തിലൂടെ എല്ലാവർക്കും മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്ത്."

 

Vision and Mission