മഴക്കാലപൂർവ്വ ശുചീകരണം

May 30, 2026

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ മുന്നോടിയായി വാർഡുകല ശുചിത്വ സമിതി അംഗങ്ങളെ എല്ലാവരെയും വിളിച്ചു ചേർക്കുകയും അതിനുശേഷം പഞ്ചായത്ത് തലത്തിൽ വാർഡ് കൺവീനർമാരുടെയും വാർഡ് മെമ്പർമാരുടെയും ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. പഞ്ചായത്ത് തല യോഗത്തിൽ കർമ്മ പദ്ധതി ആവിഷ്കരിക്കുകയും വാർഡിതല അവലോകനയോഗം നടത്തുകയും ഉണ്ടായി. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേന അംഗങ്ങൾ വ്യാപാരി വ്യവസായികൾ പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഒരേ ദിവസം ക്ലീൻ ചെയ്യുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കൂടാതെ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിനേഷൻ ഓടകൾ ക്ലീൻ ചെയ്യൽ തുടങ്ങിയ പ്രവർത്തികളും ചെയ്തു

 

മഴക്കാലപൂർവ്വ ശുചീകരണം