പരാതികൾ
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, വാർഡ് മെമ്പർമാർ മുഖേനയോ അറിയിക്കാവുന്നതാണ്. മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണത്തിലെ തടസ്സങ്ങൾ, ശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ, മലിനജലം ഒഴുക്കിവിടൽ തുടങ്ങിയ വിഷയങ്ങളിൽ പരാതികൾ സ്വീകരിക്കുന്നു.
പരാതി പരിഹാര നടപടികൾ:
പരാതികൾ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർഡ് മെമ്പർ, പഞ്ചായത്ത് ജീവനക്കാർ, എന്നിവർ മുഖേന പരിശോധന നടത്തുന്നു.
നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു.
പരാതികളിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി പരിശോധിച്ച് പരിഹാരം ഉറപ്പാക്കുന്നു.