വിബിജി റാം ജി പദ്ധതി

വി.ബി.-ജി റാം ജി (Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin)) ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനും ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന കേന്ദ്രാവിഷ്കൃത നിയമാധിഷ്ഠിത തൊഴിൽ പദ്ധതിയാണ്.

2026 ജൂലൈ 1 മുതൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി വി.ബി.-ജി റാം ജി നിയമം പ്രാബല്യത്തിൽ വന്നു. ഒരു സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധരാകുന്ന പ്രായപൂർത്തിയായ അംഗങ്ങൾ മുഖേന 125 ദിവസത്തെ വേതനത്തോടുകൂടിയ തൊഴിൽ ഉറപ്പാക്കുന്നതാണ് നിയമത്തിന്റെ പ്രധാന സവിശേഷത.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

  • 2026 ജൂലൈ 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

  • ഒരു ഗ്രാമീണ കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പ്.

  • ഗ്രാമീണ ഉപജീവന സുരക്ഷയും വരുമാന സ്ഥിരതയും ശക്തിപ്പെടുത്തുക.

  • സ്ഥിരവും ഉൽപ്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കുക.

  • ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക.

ഭരണപരമായ ഏകോപന ചുമതലകൾ

  • പദ്ധതിയുടെ ഭരണപരമായ ഏകോപനം.
  • വിവിധ വിഭാഗങ്ങളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഏകോപനം നടത്തുക.
  • പദ്ധതി നിർവഹണ പുരോഗതി വിലയിരുത്തുക.
  • പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ഭരണപരമായ നടപടികൾ സ്വീകരിക്കുക.

ക്രമ നം.

ജീവനക്കാരൻ്റെ പേര്

തസ്തിക

പ്രധാന ചുമതല

1

മഞ്ജു എം ആർഅക്രഡിറ്റഡ് എഞ്ചിനീയർപ്രവൃത്തികളുടെ സാങ്കേതിക പരിശോധന, എസ്റ്റിമേറ്റ്, പ്രവൃത്തി നിർവ്വഹണം

2

കൃഷ്ണേന്ദു സി വിഅക്രഡിറ്റഡ് ഓവർസീർപ്രവർത്തികളുടെ മേൽനോട്ടം, അളവെടുപ്പ്, സാങ്കേതിക സഹായം

3

രമ്യ ആർഅക്കൗണ്ടൻ്റ് കം ഐറ്റി അസിസ്റ്റൻ്റ്ബില്ലുകൾ, മസ്റ്റർറോൾ, അക്കൗണ്ടിംഗ്, ഐറ്റി സംബന്ധമായ പ്രവർത്തനങ്ങൾ