പെൻഷൻ വിവരങ്ങൾ

പെന്‍ഷന്‍ വിവരങ്ങള്‍

കേരള സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ നിലവിലെ രൂപരേഖയും വിവരങ്ങളും താഴെ നൽകുന്നു.

പ്രധാന പെൻഷൻ പദ്ധതികൾ

കേരളത്തിൽ നിലവിലുള്ള 5 പ്രധാന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ:

  • ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ: 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള നിർദ്ധനരായ മുതിർന്ന പൗരന്മാർക്ക് നൽകുന്നു.

  • ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കും നൽകുന്ന ധനസഹായം.

  • ഇന്ദിരാ ഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ: ശാരീരികമായോ മാനസികമായോ വെല്ലുവിളികൾ നേരിടുന്ന (40% അതിൽ കൂടുതലോ വൈകല്യമുള്ള) വ്യക്തികൾക്കുള്ള പെൻഷൻ.

  • കർഷക തൊഴിലാളി പെൻഷൻ: 60 വയസ്സ് പൂർത്തിയായ കർഷക തൊഴിലാളികൾക്കായി നൽകുന്നത്.

  • 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ: നിർദ്ധനരായ അവിവാഹിത വനിതകളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി.