ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുലശേഖര രാജാക്കന്മാരുടെ കാലത്ത് വെമ്പല നാടിൻ്റെ ഭാഗമായി ഉണ്ടായിരുന്ന നീണ്ടൂർ, പിന്നീട് ചേര–ചോള യുദ്ധങ്ങൾക്ക് ശേഷം വടക്കുംകൂർ രാജ്യത്തിൻ്റെ ഭാഗമായി മാറി. വേദഗിരി മലനിരകളോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം വടക്കുംകൂറും തെക്കുംകൂറും രാജാക്കന്മാരുടെ മത്സരങ്ങളുടെ വേദിയായിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്നു. കുതിരക്കാട്ടുകുന്നിന് സമീപം രാജാക്കന്മാരുടെ കൊട്ടാരവും ക്ഷേത്രവും ഉണ്ടായിരുന്നുവെന്ന അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചാം ശതകം വരെ വടക്കുംകൂർ രാജ്യത്തിലുണ്ടായിരുന്ന നീണ്ടൂർ, പിന്നീട് മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിനോട് ചേർന്നു. അന്നത്തെ കാലത്ത് ഭൂമികൾ പാട്ടഭൂമികളായിരുന്നുവെന്നും ജനങ്ങൾ ദേവസ്വത്തിനും ജന്മിമാർക്കും പാട്ടം നൽകേണ്ടി വന്നിരുന്നുവെന്നും രേഖകൾ പറയുന്നു. നാട്ടുകൂട്ടങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രമാണിമാരുടെ സംഘം തർക്കങ്ങൾ പരിഹരിച്ചിരുന്ന ഒരു സാമൂഹിക സംവിധാനവും ഇവിടെ നിലനിന്നിരുന്നു....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 30, 2026
മഴക്കാലപൂർവ്വ ശുചീകരണം
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനംമഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ മുന്നോടിയായി വാർഡുകല ശുചിത്വ സമിതി അംഗങ്ങളെ എല്ലാവരെയും വിളിച്ചു ചേർക്കുകയും അതിനുശേഷം പഞ്ചായത്ത് തലത്തിൽ വാർഡ് കൺവീനർമാരുടെയും വാർഡ് മെമ്പർമാരുടെയും ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. പഞ്ചായത്ത് തല യോഗത്തിൽ കർമ്മ പദ്ധതി...
കൂടുതൽ വായിക്കുക